Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuldeep Singh Sengar

ഉന്നാവ് ബലാത്സംഗം: ഇരയെ കക്ഷി ചേർക്കാൻ അനുമതി നൽകി

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ് ബ​ലാ​ത്സം​ഗ കേ​സി​ൽ ബി​ജെ​പി മു​ൻ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഇ​ര​യെ ക​ക്ഷി ചേ​ർ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി.

ഇ​ര​യ്ക്ക് ത​ന്‍റെ ഭാ​ഗം പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ത​ന്നെ​യും ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബ​ന്ധു സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു.

സെ​ൻ​ഗാ​റി​ന് ജാ​മ്യം ന​ൽ​കു​ന്ന​ത് ത​ന്‍റെ ജീ​വ​നും ഭീ​ഷ​ണി​യാ​ണെ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ​ക​​ന്‍റെ വാ​ദം. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ സി​ബിഐ​യു​ടെ ഹ​ർ​ജി ഇ​ന്ന​ലെ കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

Latest News

Corehub Up